Kerala
കോഴിക്കോട്: കുറ്റ്യാടി കടന്തപ്പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഊരത്ത് സ്വദേശി ഷാഹുൽ രാജ് ആണ് മരിച്ചത്.
പശുക്കടവ് പൃക്കൻതോട് കെഎസ്ഇബി ഡാം സൈറ്റിന് സമീപമാണ് അപകടമുണ്ടായത്. വേളം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ച ഷാഹുൽ രാജ്.
പരീക്ഷ കഴിഞ്ഞതിന് ശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകൾ സനൂജ രാജനെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സനൂജ.
അമ്മയുടെ സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാൽ കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛൻ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ സനൂജയെ കണ്ടെത്തുന്നത്.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു. യുദ്ധസാഹചര്യം കണക്കിലെടുത്ത് പരീക്ഷമാറ്റണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോ-ഓർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് ശിപാർശനൽകിയിരുന്നു.
വ്യാഴാഴ്ചത്തെ പത്താം ക്ലാസ് പരീക്ഷയും, അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഒമ്പത് പരീക്ഷാ സെന്ററുകളാണ് ഗൾഫിലുള്ളത്. കേരളത്തിലും ഗൾഫിലും ഒരേ ചോദ്യപ്പേപ്പർ വെച്ചാണ് പരീക്ഷ നടത്താറുള്ളത്.
ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ഗൾഫിൽ പ്രത്യേക ചോദ്യപ്പേപ്പർ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ബഹ്റിൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ ഞായറാഴ്ച മാറ്റിവെച്ചിരുന്നു.
Kerala
കോഴിക്കോട്: കുണ്ടുതോട് ഗവ യുപി സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്.
മറ്റൊരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അനുരഞ്ജ്. ഇന്ന് രാവിലെയാണ് അനുരഞ്ജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികളടക്കം പൂർത്തിയാക്കി തൊട്ടിൽപ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Kerala
തിരുവല്ല: തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില്‍ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് - അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് ( 17 ) ആണ് മരിച്ചത്.
മോഡൽ പരീക്ഷയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
ആൺസുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചശേഷമാണ് അപർണ ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നോടെ വീട്ടിലെത്തിയ സുഹൃത്ത് ഷാൾ അറുത്ത് അപർണയെ തോളിലെടുത്ത് ഓടുമ്പോൾ ആണ് അയൽവാസികൾ പോലും സംഭവം അറിയുന്നത്. തുടർന്ന് സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവ സമയം കുട്ടിയുടെ മുത്തശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആൺസുഹൃത്ത് വായ്പൂര് സ്വദേശി ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ട പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനിൽ അപർണയ്ക്ക് വാങ്ങി നൽകിയ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിച്ചിരുന്നതായി പറയുന്നു.
തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലെത്തിയ അപർണ ജീവനൊടുക്കിയത്. തിരുവല്ല പോലീസ് മേൽനടപടികൾക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: കാക്കൂരിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും ഷിജിയുടെയും മകൻ അഭിജിത്ത്(17)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
വീടിന് പുറത്തുള്ള തറ പ്രഷർ വാഷർ ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ബോധരഹിതനായി വീണുകിടക്കുകയായിരുന്ന അഭിജിത്തിന് ചുറ്റും വെള്ളമുണ്ടായിരുന്നു.
വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
Kerala
കോഴിക്കോട്: കോഴിക്കോട് കാക്കൂറിൽ പ്ലസ് ടു വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. പ്രഷര്‍ വാഷറിൽ നിന്ന് ഷോക്കേറ്റാണ് അപകടം.
പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അയൽവാസിയാണ് ബോധരഹിതനായി വീണ് കിടക്കുന്ന അഭിജിത്തിനെ ആദ്യം കണ്ടത്.
ഇതേ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ഉടൻ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Kerala
കോഴഞ്ചേരി: പ്ലസ്ടു വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനിലിന്റെ മകന് ആരോമലിനെയാണ് (17) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ആരോമലിന്റെ ബാഗില്‍ നിന്ന് ചൊവ്വാഴ്ച സ്കൂള്‍ വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനിടെ അധ്യാപകര്‍ മദ്യക്കുപ്പി കണ്ടെടുത്തിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ വിളിച്ചുവരുത്തി വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
ഉച്ചയോടെ വീട്ടിലെത്തിയ ആരോമലിനെ പിന്നീടാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോയിപ്രം പോലീസ് കേസെടുത്തു. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നീക്കി. അമ്മ: ഗീതാ കുമാരി.
Kerala
തിരുവനന്തപുരം: 2025-26 അധ്യയനവർഷത്തെ ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി ശനിയാഴ്ച നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച സർക്കുലറിൽ അറിയിച്ചു.
മാറ്റിവച്ച പരീക്ഷ ക്രിസ്മസ് അവധിക്കുശേഷം ജനുവരി അഞ്ചിന് നടത്തും.
അതേസമയം അപ്രതീക്ഷിതമായി പരീക്ഷ മാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി അധ്യാപക സംഘടന രംഗത്തെത്തി.
Kerala
തൃശൂര്‍: പ്ലസ് ടു വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചു. പെരുമ്പടപ്പ് ചെറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്.
പൂക്കരത്തറ ദാറുല്‍ ഹിദായ സ്കൂള്‍ പ്ലസ് ടു വിദ്യാർഥിനിയാണ് സോന. മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീടിലെ മുകളിലെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്.
ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് സോനയെ ആശുപ്രതിയില്‍ എത്തിച്ചത്. ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ഷേർളി. സഹോദരങ്ങള്‍: ഷംന, സജ്ന.